ഞാൻ എൻറെ മാളത്തിനു വെളിയിലേക്ക് പതുക്കെ തലയിട്ട് നോക്കി.പുറത്ത് ഒട്ടിയ വയറുമായി ഭക്ഷണത്തിന് വേണ്ടി പരക്കം പായുന്നവർ,ചോർന്നൊലിക്കുന്ന കൂരക്ക് മുളകിലൂടെ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നവർ, അല്പം സാന്ത്വനത്തിനായി ഒരു തലോടൽ കൊതിക്കുന്നവർ...ഞാൻ എന്റെ മാളത്തിലേക്ക് തന്നെ ഉൾവലിഞ്ഞു .ഇതിനകത്ത് എനിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ട്,ഇവിടെ ഞാൻ സുരക്ഷിതാനാണ്.അങ്ങനെ എന്റെ സുരക്ഷിതത്തിൽ ഞാൻ ചുരുണ്ടുകൂടി കിടന്നു.
ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Sunday, 29 March 2015
മാളങ്ങൾ
ഞാൻ എൻറെ മാളത്തിനു വെളിയിലേക്ക് പതുക്കെ തലയിട്ട് നോക്കി.പുറത്ത് ഒട്ടിയ വയറുമായി ഭക്ഷണത്തിന് വേണ്ടി പരക്കം പായുന്നവർ,ചോർന്നൊലിക്കുന്ന കൂരക്ക് മുളകിലൂടെ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നവർ, അല്പം സാന്ത്വനത്തിനായി ഒരു തലോടൽ കൊതിക്കുന്നവർ...ഞാൻ എന്റെ മാളത്തിലേക്ക് തന്നെ ഉൾവലിഞ്ഞു .ഇതിനകത്ത് എനിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ട്,ഇവിടെ ഞാൻ സുരക്ഷിതാനാണ്.അങ്ങനെ എന്റെ സുരക്ഷിതത്തിൽ ഞാൻ ചുരുണ്ടുകൂടി കിടന്നു.
എന്ന് സ്നേഹത്തോടെ നിന്റെ അമ്മ
എത്രയും പ്രിയപ്പെട്ട മകന് / മകള്ക്ക് ...
നിനക്കിപ്പോഴും ഈ അമ്മയോടു പിണക്കമാണോ...?എന്താണ് നീ ഇനിയും മടങ്ങി വരാത്തത് ?ഒരിക്കൽ ഞാനും നിന്റെ അച്ഛനും നിന്നോട് ഇപ്പോൾ വരണ്ട എന്നു പറഞ്ഞിരുന്നു.പക്ഷെ ,അതെല്ലാം വർഷങ്ങൾക്ക് മുൻപല്ലേ ..അതിന് നീ ഇപ്പോഴും....
അതെ,നിന്റെ സംശയങ്ങൾ സത്യമാണ്,അന്ന് നീ വരുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല.ഞങ്ങളുടെ ജോലി,മറ്റു സാമ്പത്തിക പ്രയാസങ്ങൾ,വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ .അങ്ങനെ ,നിന്നെ ഞങ്ങളിൽ നിന്ന് അകറ്റാൻ കാരണങ്ങൾ പലതായിരുന്നു.എന്നിട്ടും നീ വരുന്നു എന്നറിഞ്ഞപ്പോൾ ,നിന്റെ യാത്ര ഇല്ലാതാക്കിയ ആ തീരുമാനത്തെ ഓർത്ത് ഇന്ന് ഞങ്ങൾ നീറി നീറി കഴിയുകയാണ്.അതിനാൽ എന്റെ കുഞ്ഞേ,നീ മടങ്ങി വരിക .....
(വിവാഹത്തിന്റെ ആദ്യ നാളുകളിൽ കുഞ്ഞുങ്ങൾ വേണ്ട എന്നു തീരുമാനമെടുക്കുന്ന പല ദമ്പതികൾക്കും പിന്നീട് ആഗ്രഹിക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രയാസപ്പെടുന്ന കാഴ്ച ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടി വരുന്നു .ഒരു ഡോക്ടർ എന്ന നിലയിലുള്ള എന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ )
Friday, 6 March 2015
തടവറ
ജോലിയിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്തുക എന്നത് എന്റെ എക്കാലത്തെയും വലിയ ജീവിതാഭിലാശ മായിരുന്നു .പണ്ടത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലിക്കിടയിൽ നാടുമുഴുവാൻ തെണ്ടി അലഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു .പിന്നെ ഒരു ഓഫീസ് ക്ലാർക്ക് ആയി കുറെ കാലം.പിന്നെ അക്കൗണ്ടിംഗ് ജോലിയിൽ കുറച്ചൂടെ ചെറിയ മുറിയിൽ ,പിന്നെ എന്റെ ലക്ഷ്യത്തിലേക്കുള്ള പടികൾ ഓരോന്നായി കയറുന്നതിനിടക്ക് എന്റെ മുറിയുടെ വലിപ്പവും ചുറ്റുമുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോൾ ഇതാ ഈ മാനേജർ പോസ്റ്റിൽ അടച്ചിട്ട മുറിയിൽ ഒറ്റക്ക്..എനിക്കുള്ള തടവറ ഞാൻ തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു!
Tuesday, 3 March 2015
പ്രണയം
തീവണ്ടിയിൽ എനിക്ക് അഭിമുഖമായി ഇരിക്കുന്ന വൃദ്ധരായ ദമ്പതികളെ ഞാൻ ഒന്ന് ശ്രെധിച്ചു .തോളോട് തോൾ മുട്ടിയുരുമ്മിയും ,കയ്കൾ കോര്ത്ത് പിണച്ചും,പരസ്പരം തമാശകൾ പറഞ്ഞും... ഞാൻ അവഞ്ചയോടെ മുഖം തിരിച്ചു.പ്രായമാലെങ്കിലും ഇവര്ക്ക് കുറച്ച് പക്വതയോടെ പെരുമാറിക്കൂടെ .എത്ര മാന്യമായാണ് ഞാനും ഭാര്യയും ഞങ്ങളുടെ സീറ്റിൽ ഇരിക്കുന്നത് എന്നു അവര്ക്ക് ശ്രെദ്ധിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.യാത്ര തുടങ്ങി 2 മണിക്കൂർ ആയിട്ടും ഒരു വാക്ക് പോലും ഞങ്ങൾ ഇത് വരെ സംസാരിച്ചിട്ടില്ല ,അടുത്തിരുന്നിട്ടും ശരീരം പരസ്പരം മുട്ടാതിരിക്കാൻ ഞങ്ങൾ ശ്രേധിച്ചു .എങ്കിലും ഞങ്ങളുടെ പഴയ കാലങ്ങൾ ഓർക്കാതിരിക്കാൻ എനിക്കായില്ല ,ഇതേ ട്രയിനിലെ ഒരുമിച്ചുള്ള യാത്രയിൽ പരസ്പരം കണ്ടുമുട്ടിയതും,പിന്നീടുള്ള ഓരോ യാത്രകളിൽ മനസ്സുകൾ പങ്കു വെച്ചതും,ഒടുവിൽ വീട്ടുകാരെ ധിക്കരിച് വിവാഹം കഴിച്ചതും...അന്നൊക്കെ എത്ര സംസാരിച്ചാലും പിരിയുമ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല എന്നാ തോന്നലായിരുന്നു.ഇന്നിപ്പോൾ മണിക്കൂറുകൾ ഒരുമിച്ചിരുന്നിട്ടും ഒരു വാക്ക് പോലും മിണ്ടാനില്ല.എല്ലാം അനുഭവം കൊണ്ട് നേടിയ പക്വത കൊണ്ടായിരിക്കാം,ഞാൻ അങ്ങനെ ആശ്വസിച്ചു.പഴയ ഓർമ്മകൾ മനസ്സിലേക്ക് വീണ്ടും കടന്നുവന്നത് കൊണ്ടാകാം എന്റെ കയ് ഞാൻ അറിയാതെ ഭാര്യയുടെ ചുമലിൽ വെച്ചു ,ആദ്യം അമ്പരന്നെങ്കിലും ഞൊടിയിടയിൽ എന്റെ കയ് തട്ടി മാറ്റിക്കൊണ്ട് അവൾ പിറുപിറുത്തു,'നിങ്ങൾക്കെന്താ ,പ്രാന്തുണ്ടോ മനുഷ്യാ ...'ഞാൻ അൽഭുദപ്പെട്ടില്ല ,ഒരു വര്ഷത്തെ വിവാഹ ജീവിതം കൊണ്ട് അവൾ എന്നെപ്പോലെ പക്വത നേടിയിരിക്കുന്നു!
Wednesday, 11 February 2015
കാമം
കീറിയ ഉടുപ്പുമിട്ട് പാറിപ്പറക്കുന്ന തലമുടിയുമായി പിച്ച തെണ്ടി വന്ന ആ പെണ്‍കുട്ടിയെ ഞാൻ അറപ്പോടുകൂടി നോക്കി.ഒലിക്കുന്ന മൂക്കും,മാസങ്ങളായി വെള്ളം കാണാത്ത പോലുള്ള ശരീരവും,ആകെപ്പാടെ ഒരു മനം പുരട്ടൽ.
ഒരുപക്ഷെ കാമത്തിന് അത്രയും വൃത്തിബോധം ഇല്ലാത്തതു കൊണ്ടാകാം , വിരിപ്പിലേക്ക് അവളെ വലിച്ചെറിയുമ്പോൾ എനിക്കതൊന്നും ഒരു പ്രശ്നമാകാഞ്ഞത്.
Subscribe to:
Posts (Atom)

.jpg)




