ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Thursday, 28 November 2013

ആത്മഹത്യ

ഗർഭസ്ഥ ശിശു പെണ്കുഞ് തന്നെയെന്ന് ഡോക്ടർ വിധിയെയുതി.വീട്ടുകാർ അവളെ ശകാരം കൊണ്ട് മൂടി,ഭർത്താവ് വയറ്റത്ത്  തൊഴിച്ചു.
അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനായി കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്തു.

ചൂരൽ

ഹോം വർക്ക്‌ ചെയ്യാത്ത ചെയ്യാത്ത കുട്ടിയെ ശിക്ഷിക്കാൻ ചൂരൽ കൊണ്ടു വരാൻ അധ്യാപകൻ ക്ലാസ്സ്‌ ലീഡറെ പറഞ്ഞയച്ചു.
ചൂരൽ പൊതിഞ്ഞു കൊണ്ട് വന്ന പത്രത്താളിലെ വാർത്ത‍ അധ്യാപകൻ ഒന്ന് കണ്ണോടിച്ചു."വിദ്യാര്തിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ"
അധ്യാപകൻ ചൂരൽ കൊണ്ട് ചുവരിലെ മാറാല തോണ്ടി.

Saturday, 16 November 2013

സഹതാപം

റോഡിൽ ഒരു ആൾക്കൂട്ടം .ചുറ്റുമുള്ളവരെ വകഞ്ഞു മാറ്റി ഞാൻ ഉള്ളിൽ കടന്നു.അവിടതാ ഒരാൾ ദേഹമാസകലം രക്തത്തിൽ കുളിച് കിടക്കുന്നു,ബൈക്ക് ആക്സിഡന്റ് ആകണം.
ഞാൻ ചുറ്റും കൂടിയവരിലേക്ക് നോക്കി,ആളുകളെല്ലാം വീണുകിട്ടിയ അവസരം ക്യാമറയിലൂടെ ഒപ്പിയെടുക്കാനുള്ള ശ്രെമത്തിലാണ് .
എനിക്കെന്നോടു തന്നെ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.'ഉടൻ തന്നെ ക്യാമറയുള്ള ഫോണ്‍ വാങ്ങണം 'ഞാൻ മനസ്സിൽ തീരുമാനമെടുത്തു 

Thursday, 14 November 2013

തെളിവുകൾ


സ്ത്രീപീഡനക്കേസിൽ പ്രതികളായവരെ കോടതിയിൽ ഹാജരാക്കി.ജീവപര്യന്തമോ തൂക്കുകയറോ എന്ന് തീരുമാനിക്കുന്നതിനായി കോടതി രണ്ട് ദിവസത്തേക്ക് പിരിഞ്ഞു.
അടുത്ത ദിവസം പ്രമുഖനായൊരു മന്ത്രിയും കുറ്റകൃത്യത്തിൽ പ്രതി ചേര്ക്കപ്പെട്ടു.വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് തള്ളിപ്പോയി.

Wednesday, 13 November 2013

വിശ്വാസം



അമ്മ തറവാട്ടിൽ പോയ ദിവസം വീട്ടിൽ അച്ഛ്നും മകളും തനിച്ചായി. ഭൂതങ്ങളിൽ നിന്നും പിശാചുക്കളിൽ നിന്നും അച്ഛൻ തന്നെ സംരക്ഷിക്കുമെന്ന് മകൾ വിശ്വസിച്ചു.
പിറ്റേന്ന് മുതൽ, സ്വന്തം അച്ഛനിൽ നിന്നും തന്നെ ആര് രക്ഷിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടി അവൾ അലഞ്ഞു.

ബാധ്യത

എന്റെ എടുത്ത് ചാട്ടത്തെക്കുറിച്ച് ഭാര്യ ഒരുപാട് പരാതി പറഞ്ഞു .ഞാനും ഒട്ടും വിട്ടുകൊടുത്തില്ല,അവളുടെ ഉത്തരവാദിത്ത ബോധമില്ലായ്മയെ ഞാനും വിമർശിച്ചു .
നിരാശയോടെ ഞങ്ങൾ ചുവരിനോട് മുഖം തിരിഞ്ഞിരുന്നു. ഒരു നിശ്വാസത്തോടു  കൂടി ഞാൻ സ്കാനിംഗ്‌ റിപ്പോർട്ട്‌ ഒന്നുകൂടെ എടുത്ത് വായിച്ചു.
"അതെ,അവൾ വീണ്ടും ഗർഭിണിയാണ് ...."

Friday, 8 November 2013

മൂടുപടം




പുരസ്കാര വേദിയിൽ ഒരു രാജാവിനെപ്പോലെ ഞാനിരുന്നു. പ്രാസംഗികൻ എന്റെ സാഹിത്യത്തെ വാനോളം പ്രശംസിക്കുകയാണ്. 

ഞാൻ മനസിൽ ഗൂഡമായി മന്ദഹസിച്ചു.

"ഹേ ,വിഡ്ഢികളേ ,ജീർണതക്കെതിരെ പ്രതികരിക്കുന്നതിനുള്ള എന്റെ ഭീരുത്വത്തിന് ഞാൻ നൽകിയിരിക്കുന്ന മൂടുപടം മാത്രമാണ് എന്റെ സാഹിത്യം!"