കുന്നിക്കുരു
ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Thursday, 10 December 2015
Tuesday, 23 June 2015
ബന്ധനം
അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് കടന്നതോട് കൂടി എന്നെ ഇത്രയും കാലം ബന്ധസ്തനാക്കിയിരുന്ന പൊക്കിൾകൊടി എന്ന വയറിൽ നിന്നും മോചനം നേടിയതിൽ ഞാൻ ആശ്വസിച്ചു,ജീവിതത്തിൽ ഇനി ഒരു വയറുകളും എന്നെ ബന്ധിതനാക്കാൻ ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിച്ചു.പക്ഷെ,എന്റെ ആശ്വാസം അധിക കാലം നീണ്ടു നിന്നില്ല,അച്ഛൻ കളിക്കാനായി കയ്യിൽ വച്ചു തന്ന ടാബ്ലെറ്റ് ആയിരുന്നു തുടക്കം ,പിന്നെ കുറച്ചൂടെ കഴിഞ്ഞപ്പോൾ മൊബൈൽ ഫോണ്‍,കമ്പ്യൂട്ടർ,TV ....ഇവയുടെ എല്ലാം അറ്റതുണ്ടായിരുന്ന വയറുകൾ ശെരിക്കും എന്നെ കുരുക്കാൻ ഉള്ളതായിരുന്നു.അങ്ങനെ ഒരു വയറിൽ നിന്നും മോചിതനായ ഞാൻ ഇന്ന് പല വയറുകളാൽ കുരുക്കപ്പെട്ടു ,ഇനി ഒരു തിരിച്ച് പോക്കില്ല,വയറുകളുടെ കുരുക്ക് ദിനം പ്രതി മുറുകിക്കൊണ്ടിരിക്കുന്നു!
Monday, 15 June 2015
ദുശീലങ്ങൾ
'ഡാ,എന്റെ വാട്ടർ ബൊട്ട്ലിൽ നല്ല സ്വയമ്പൻ സാധനം ഉണ്ട്,ഒരു പെഗ്ഗ് ഒഴിക്കട്ടെ?'
"വേണ്ടെടാ ,ഞാൻ കുടി നിർത്തി ,അതിനൊന്നും ഇപ്പൊ ഒരു താല്പര്യല്ല ,ചേട്ടന്റെ അലമാരയിൽ നിന്ന് അടിച്ചെടുക്കുന്ന പോതിയിലാണ് എനിക്കിപ്പോ കമ്പം,നീ നീ അതൊന്ന് try ചെയ്ത് നോക്ക് ",ഇതും പറഞ്ഞു കൊണ്ട് അവൻ സ്ലേറ്റിനും നാല് വര കോപ്പി പുസ്തകത്തിനും ഇടയിൽ ഒളിപ്പിച് വച്ച കഞ്ഞാവ് പൊതിക്കായി തിരഞ്ഞു
Sunday, 29 March 2015
മാളങ്ങൾ
ഞാൻ എൻറെ മാളത്തിനു വെളിയിലേക്ക് പതുക്കെ തലയിട്ട് നോക്കി.പുറത്ത് ഒട്ടിയ വയറുമായി ഭക്ഷണത്തിന് വേണ്ടി പരക്കം പായുന്നവർ,ചോർന്നൊലിക്കുന്ന കൂരക്ക് മുളകിലൂടെ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നവർ, അല്പം സാന്ത്വനത്തിനായി ഒരു തലോടൽ കൊതിക്കുന്നവർ...ഞാൻ എന്റെ മാളത്തിലേക്ക് തന്നെ ഉൾവലിഞ്ഞു .ഇതിനകത്ത് എനിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ട്,ഇവിടെ ഞാൻ സുരക്ഷിതാനാണ്.അങ്ങനെ എന്റെ സുരക്ഷിതത്തിൽ ഞാൻ ചുരുണ്ടുകൂടി കിടന്നു.
എന്ന് സ്നേഹത്തോടെ നിന്റെ അമ്മ
എത്രയും പ്രിയപ്പെട്ട മകന് / മകള്ക്ക് ...
നിനക്കിപ്പോഴും ഈ അമ്മയോടു പിണക്കമാണോ...?എന്താണ് നീ ഇനിയും മടങ്ങി വരാത്തത് ?ഒരിക്കൽ ഞാനും നിന്റെ അച്ഛനും നിന്നോട് ഇപ്പോൾ വരണ്ട എന്നു പറഞ്ഞിരുന്നു.പക്ഷെ ,അതെല്ലാം വർഷങ്ങൾക്ക് മുൻപല്ലേ ..അതിന് നീ ഇപ്പോഴും....
അതെ,നിന്റെ സംശയങ്ങൾ സത്യമാണ്,അന്ന് നീ വരുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല.ഞങ്ങളുടെ ജോലി,മറ്റു സാമ്പത്തിക പ്രയാസങ്ങൾ,വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ .അങ്ങനെ ,നിന്നെ ഞങ്ങളിൽ നിന്ന് അകറ്റാൻ കാരണങ്ങൾ പലതായിരുന്നു.എന്നിട്ടും നീ വരുന്നു എന്നറിഞ്ഞപ്പോൾ ,നിന്റെ യാത്ര ഇല്ലാതാക്കിയ ആ തീരുമാനത്തെ ഓർത്ത് ഇന്ന് ഞങ്ങൾ നീറി നീറി കഴിയുകയാണ്.അതിനാൽ എന്റെ കുഞ്ഞേ,നീ മടങ്ങി വരിക .....
(വിവാഹത്തിന്റെ ആദ്യ നാളുകളിൽ കുഞ്ഞുങ്ങൾ വേണ്ട എന്നു തീരുമാനമെടുക്കുന്ന പല ദമ്പതികൾക്കും പിന്നീട് ആഗ്രഹിക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രയാസപ്പെടുന്ന കാഴ്ച ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടി വരുന്നു .ഒരു ഡോക്ടർ എന്ന നിലയിലുള്ള എന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ )
Friday, 6 March 2015
തടവറ
ജോലിയിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്തുക എന്നത് എന്റെ എക്കാലത്തെയും വലിയ ജീവിതാഭിലാശ മായിരുന്നു .പണ്ടത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലിക്കിടയിൽ നാടുമുഴുവാൻ തെണ്ടി അലഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു .പിന്നെ ഒരു ഓഫീസ് ക്ലാർക്ക് ആയി കുറെ കാലം.പിന്നെ അക്കൗണ്ടിംഗ് ജോലിയിൽ കുറച്ചൂടെ ചെറിയ മുറിയിൽ ,പിന്നെ എന്റെ ലക്ഷ്യത്തിലേക്കുള്ള പടികൾ ഓരോന്നായി കയറുന്നതിനിടക്ക് എന്റെ മുറിയുടെ വലിപ്പവും ചുറ്റുമുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു കുറഞ്ഞു വന്നു.ഇപ്പോൾ ഇതാ ഈ മാനേജർ പോസ്റ്റിൽ അടച്ചിട്ട മുറിയിൽ ഒറ്റക്ക്..എനിക്കുള്ള തടവറ ഞാൻ തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു!
Tuesday, 3 March 2015
Subscribe to:
Posts (Atom)




.jpg)

