ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Wednesday, 11 February 2015

കാമം


കീറിയ ഉടുപ്പുമിട്ട് പാറിപ്പറക്കുന്ന തലമുടിയുമായി പിച്ച തെണ്ടി വന്ന ആ പെണ്‍കുട്ടിയെ  ഞാൻ അറപ്പോടുകൂടി നോക്കി.ഒലിക്കുന്ന മൂക്കും,മാസങ്ങളായി വെള്ളം കാണാത്ത പോലുള്ള ശരീരവും,ആകെപ്പാടെ ഒരു  മനം പുരട്ടൽ.
ഒരുപക്ഷെ  കാമത്തിന് അത്രയും വൃത്തിബോധം ഇല്ലാത്തതു  കൊണ്ടാകാം , വിരിപ്പിലേക്ക് അവളെ വലിച്ചെറിയുമ്പോൾ എനിക്കതൊന്നും ഒരു പ്രശ്നമാകാഞ്ഞത്.

ഉറക്കം


അങ്ങാടിയിലെ കടത്തിണ്ണയിൽ കുറച്ചു  സ്ഥലം വാങ്ങി ഇടണം.കാരണം,ഒരു പിടി ഗുളികകൾ  വിഴുങ്ങിയിട്ടും ac യുടെ തണുപ്പിൽ പട്ടുമെത്തയിൽ കിടന്നിട്ടും എനിക്ക് കിട്ടാത്ത ഉറക്കം,ആ കടത്തിണ്ണയുടെ മൂലയിൽ ,  വെയിലത്ത് കിടന്നുറങ്ങുന്ന നാടോടിക്കുണ്ട് .