ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Friday, 13 December 2013

ചില ഇരുണ്ട ചിന്തകൾ

ഇരുട്ടിൻറെ ഏകാന്തതയിൽ നിന്നും പുറത്ത് കടക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചു.പക്ഷെ,പുറത്ത് വന്നപ്പോൾ ഞാൻ പിടിക്കപ്പെട്ടു,കാരണം ഞാനൊരു കള്ളനായിരുന്നു.

****************************************************************************

ഉറങ്ങാത്ത രാവുകളും ഉറക്കം തൂങ്ങിയ പകലുകലുമാണെന്റെ ശാപം.

****************************************************************************


ഇരുട്ടിൽ നിന്നും രക്ഷപ്പെടുവാൻ ഞാനൊരു ചൂട്ട് കത്തിച്ചു.എന്നിട്ടതെന്റെ നെഞ്ഞിലേക്കിറക്കി വച്ചു .മനസ്സിൽ പ്രകാശം പരക്കട്ടെ ആദ്യം !

*****************************************************************************
ഉറക്കത്തിൽ നിന്നെയുന്നേറ്റു ഞാൻ ചുറ്റുപാടും നോക്കി.എല്ലാവരും നല്ല ഉറക്കത്തിലാണ്‌ .മറ്റുള്ളവരുടെ ഉറക്കം കളയാതിരിക്കാൻ ഞാനും കണ്ണടച്ചു കിടന്നു.

Monday, 9 December 2013

പ്രതിരോധം

സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന വാളാകാൻ ചെറുപ്പം മുതലേ ഞാൻ കൊതിച്ചു.
പക്ഷെ,സ്വയം പ്രതിരോധിക്കുന്നതിനായി ജീവിതകാലമത്രയും രണ്ടു കയ്യിലും പരിചയേന്തി നിൽക്കേണ്ടി വന്നതിനാൽ എൻറെ ആഗ്രഹം ഒരിക്കലും പൂവണിഞ്ഞില്ല .

തലമുറ


മകനെ കൂടുതൽ ശ്രെദ്ധിക്കുന്നതിനായി അച്ഛൻ വേറെ മക്കൾ വേണ്ടെന്ന്‌ വച്ചു .
സ്വന്തം മകനെ കൂടുതൽ ശ്രെദ്ധിക്കുന്നതിനായി മകൻ  അച്ഛനേയും