ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ്‌ പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!

Saturday, 18 January 2014

പക്വത




പക്വതയെതിയെന്ന് തോന്നിയപ്പോൾ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു.
കൂടുതൽ പക്വതയെതിയെന്ന് തോന്നിയപ്പോൾ ഡിവോര്സും 

Saturday, 4 January 2014

ഓഫർ !!



ഓണം പ്രമാണിച്ച് പകുതി വിലക്ക് ടി.വി കിട്ടുമത്രേ...!!
ബാങ്കിൽ നിന്ന് ലോണ്‍ എടുത്ത്  ഞാനും ഒരെണ്ണം വാങ്ങി.
വീട്ടിൽ കറന്റ്‌ connection ഇല്ലാത്തതിനാൽ പെട്ടി ഇത് വരെ തുറന്നിട്ടില്ല.

ആവർത്തനം


ചാരുകസെരയിലുരുന്ന് അയാൾ അന്നത്തെ പത്രം നിവർത്തി .രണ്ട് വാഹനാപകടം ,മൂന്ന് ബലാല്സംഗം ,അഴിമതി ....ഒരു നിർവികാരതയോടെ അയാൾ പത്രം മേശയിലേക്ക് എറിഞ്ഞു  ,കസേരയിലേക്ക് കൂടുതൽ ചാഞ്ഞിരുന്ന് ആരോടെന്നില്ലാതെ പറഞ്ഞു"എല്ലാം ഒരു ആവർത്തനം മാത്രമാണ് ...."