ഇതാ കുന്നിക്കുരു പോലെ ചില കുഞ്ഞു കഥകൾ! ഒരു വശത്ത് നിന്ന് നോക്കുമ്പോൾ നല്ല ചുവപ്പ്, എന്നാൽ മറുവശമോ കറുപ്പ്.... ശരിക്കും എന്റെയും നിങ്ങളുടെയും ജീവിതങ്ങൾ പോലെ ! എഴു്താൻ വേണ്ടി എഴുതിയവയാണ് പലതും, എന്റെ ആത്മ സംത്രിപ്തിക്ക് വേണ്ടി മാത്രം! അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും തോന്നുന്നുവെങ്കിൽ, ഞാൻ ധന്യനായി!
Sunday, 14 December 2014
Sunday, 12 October 2014
ഓണം
'അല്ല,ഇപ്രാവശ്യത്തെ ഓണമൊക്കെ എങ്ങനെയുണ്ടായ്ര്ന്നു ?!'
"ഒന്നും പറയേണ്ടന്നെ,മൊത്തം അടിച്ചു പൊളിച്ചു !"
'അപ്പോ പൂക്കളമൊക്കെ ഇട്ടല്ലേ?'
"ഏയ്,രാവിലെ മോഹൻലാലിൻറെ ദ്രിശ്യമുണ്ടായ്ര്ന്നു ഏഷ്യാനെറ്റിൽ,മുന്പ് കണ്ടതാണ്,എന്നാലും ഒന്നൂടെ കണ്ടു!"
'സദ്യ ഭാര്യ തന്നെയല്ലേ ഉണ്ടാക്കിയത് ?'
"അതൊക്കെ പാർസൽ വന്നില്ലേ!പിന്നെ ഊണു സമയത്ത് ഓണം സ്പെഷ്യൽ ഷോ ഉണ്ടായ്ര്ന്നു,അതുകൊണ്ട് സാമ്പാറിന്റെ എരിവൊന്നും പ്രശ്നമായില്ല "
'വൈകുന്നേരം ബന്ധു വീട്ടിലൊക്കെ പോയോ?'
"എങ്ങനെ പോകും?മമ്മൂട്ടിയുടെ പുതിയ സിനിമ കൈരളിയിൽ ഇല്ലേ,അവസാനമയപ്പോയെക്കും കറന്റ് പോയി,അതാണ് ആകെയുള്ള ഒരു വിഷമം ..."
Thursday, 18 September 2014
പ്രാഥമിക കർമം
അതിരാവിലെ വീടിൻറെ വാതിൽ പൂട്ടി ഞാൻ പുറത്തിറങ്ങി.ആളൊയിഞ്ഞ ഒരിടം കണ്ടിരുന്നെങ്കിൽ ആ കാര്യമങ്ങ് സാധിക്കാമായിരുന്നു.ഒഴിഞ്ഞ പരമ്പുകളിലെല്ലാം ഇരുനില മാളികകൾ വരുന്നതിൽ ഞാൻ പരിഭവിച്ചു.പണ്ട് വീടിനു തൊട്ടടുത്ത പറമ്പിൽ ഏത് സമയവും സൗകര്യമുണ്ടായിരുന്നു.ഇപ്പോൾ അവിടെയും വീടായി.
നടന്നു നടന്ന് കടപ്പുറത്തെതിയതറിഞ്ഞില്ല .'ഭാഗ്യം,ഇവിടെങ്ങും ആരുമില്ല'.എന്റെ കൈയ്യിലുണ്ടായിരുന്ന സഞ്ചി അവിട്ട്ടു ധൃതിയിൽ ഞാൻ തിരിഞ്ഞ് നടന്നു.
Tuesday, 26 August 2014
Wednesday, 13 August 2014
അസഹിഷ്ണുത
തിരക്കുള്ള റോഡ് മുറിച്ചു കടക്കുവാൻ അയാൾ നന്നേ പാട് പെട്ടു ."ആളുകൾ വഴി നടന്നിട്ട് വാഹനങ്ങൾക്ക് പോയാൽ പോരെ?"അയാള് മനസ്സിലോർത്തു .
റോഡ് മുറിച് കടന്നു അയാൾ കാറിൽ കയറി.ഡ്രൈവിംഗ് ആസ്വതിച്ചു പോകവെ മുന്നിലതാ 2 സ്കൂൾ കുട്ടികൾ.അയാള് കാർ സഡൻ ബ്രെകിട്ട് നിരത്തി.നിർത്തി .കുട്ടികൾ കാറിനു മുന്നിലൂടെ റോഡ് മുറിച്ചു കടന്നു.
"നാശങ്ങൾ,ഇവയ്ക്കൊക്കെ വാഹനങ്ങൾ പൊയിട്ട് പോയാൽ പോരെ..."അയാള് മനസ്സിൽ പിറുപിറുത്തു.
Wednesday, 6 August 2014
Subscribe to:
Posts (Atom)





